രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കോവിഡ് ബാധിച്ച് അശുപത്രിയിലുള്ളവരുടെ പ്രതിദിന എണ്ണം വീണ്ടും ആയിരത്തിന് മുകളിലെത്തി. 1042 പോരാണ് ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളിലുള്ളത്. ഞായറാഴ്ച ഇത് 957 ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 12 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ആശുപത്രികളില്‍ സ്ഥിരീകരിച്ച പല കേസുകളും ആകസ്മികം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതായത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരെ പരിശോധിക്കുമ്പോഴാണ് പലരും കോവിഡ് പോസിറ്റിവാണെന്ന് അറിയുന്നത്. സെന്റ് പാട്രിക് ഡേ അടക്കമുള്ള ആഘോഷങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഇത് വ്യാപിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.