രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 4570 ആണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഇന്നലത്തെ അപേക്ഷിച്ച് 40 എണ്ണം വര്‍ദ്ധിച്ച് 622 ലെത്തി.
ആശുപത്രിയില്‍ കഴിയുന്ന 622 പേരില്‍ 117 പേര്‍ ഐസിയുവിലാണ്. കഴിഞ്ഞ ദിവസം ഇത് 106 ആയിരുന്നു. രാജ്യത്തെ ഹോസ്പിറ്റലുകള്‍ രോഗികളുടെ എണ്ണത്തില്‍ അതിന്റെ പരമാവധി ശേഷിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് ആശങ്ക ഉണ്ടാക്കുന്നുവെന്നും എച്ച്എസ്ഇ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അന്നെ കൊന്നോര്‍ പറഞ്ഞു.
ഐസിയുവില്‍ കഴിയുന്ന 117 പേരില്‍ 81 പേരും വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അവധിയെടുക്കുന്നതും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ തിരക്ക് മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുടെ ചികിത്സയെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉണ്ട്.