രാജ്യത്ത് 18 വയസ്സുമുതല്‍ 49 വയസ്സു വരെ പ്രായപരിധിയിലുള്ള ആര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് , ഫ്ളു എന്നിവ മൂലം രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ തിരക്കേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നീക്കം.
എച്ച്എസ്ഇ യുടെ വെബ്സൈറ്റ് വഴി വാക്സിനേഷന് ബുക്ക് ചെയ്ത ശേഷമാണ് വാക്സിനേഷന് സെന്ററുകളില്‍ എത്തേണ്ടത്. ബുക്കിംഗിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ 723 പേരാണ് കോവിഡിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഒരാഴ്ച മുമ്പ് 655 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.38 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.