കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ചും ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി രഹിത കോവിഡ് ബോണസായ 1000 യൂറോ ലഭിക്കാന്‍ ഇനിയും നിരവധി പേര്‍. അയര്‍ലണ്ടിലെ പ്രമുഖ മാധ്യമമായ RTE പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പതിനൊന്നായിരത്തോളം നേഴ്‌സുമാര്‍ക്കാണ് ഇനിയും ബോണസ് ലഭിക്കാനുള്ളത്.
എച്ച്എസ്ഇ യുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തരില്‍ ഭൂരിഭാഗം പേര്‍ക്കും ബോണസ് ലഭിച്ചെങ്കിലും ഏജന്‍സികളുടെ ഭാഗമായി ജോലി ചെയ്തവര്‍ക്കും നഴ്‌സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്കുമാണ് ഇനി ബോണസ് ലഭിക്കാനുള്ളത്.
2022 ജനുവരിയിലായിരുന്നു ആരോഗ്യമന്ത്രി കോവിഡ് ബോണസ് പ്രഖ്യാപിച്ചത്. ആകെ 141712 പേരായിരുന്നു ബോണസിന് അര്‍ഹത നേടിയത്. ഇതില്‍ ആണ് പതിനോരായിരത്തിലധികം പേര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ഇവരുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗതത്ത് നിന്നും അടിയിന്തര ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമാണ്.