COVID-19 നിയന്ത്രണങ്ങൾക്ക് കീഴിൽ, ആളുകളുടെ ചലനം അവരുടെ വീട്ടിൽ നിന്ന് 5 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്ന ഏത് സമയത്തും ഒരു കുടിയൊഴിപ്പിക്കൽ സാധിക്കില്ല. ഇതിനർത്ഥം അയർലൻഡ് കോവിഡ് നിയന്ത്രണത്തിന്റെ അഞ്ചാം ലെവലിൽ ആയിരിക്കുമ്പോൾ നിങ്ങളെ വീടുടമയ്ക്ക് പുറത്താക്കാൻ കഴിയില്ല. മാത്രമല്ല, ഇതിന് ശേഷം ഒരു പത്തു ദിവസത്തെ ഗ്രേസ് പിരീഡ് കൂടി ലഭിക്കുകയും ചെയ്യും.
എന്നാൽ അയർലൻഡ് കോവിഡ് നിയന്ത്രണത്തിന്റെ അഞ്ചാം ലെവലിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ ഭൂവുടമയ്ക്ക് ഒരു കുടിയൊഴിപ്പിക്കൽ അറിയിപ്പ് നൽകാൻ കഴിയും.
എന്നാൽ, ചില കാരണങ്ങൾ കൊണ്ട് ഏത് സമയത്തും ഒരു വാടകക്കാരനെ പുറത്താക്കാൻ ഒരു വീട്ടുടമസ്ഥന് സാധിക്കും. കൂടുതലറിയുവാൻ വീഡിയോ കാണുക.