അയർലണ്ടിൽ പുതിയ 1,031 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഫെബ്രുവരി അവസാനം നടന്ന ആദ്യത്തെ കേസ് മുതൽ ഇന്നത്തെയും കൂടെ ചേർത്ത് രാജ്യത്ത് ആകെ 50,993 വൈറസ് കേസുകൾ സ്ഥിരീകരിച്ചു.
ഇന്ന് അയർലണ്ടിൽ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,852 ആയി തന്നെ തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
511 പുരുഷന്മാരും 518 സ്ത്രീകളുമാണ്.
70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 235, കോർക്കിൽ 232, ഗോൽവേയിൽ 60, ലിമെറിക്കിൽ 47, കെറിയിൽ 47, ബാക്കി 410 കേസുകൾ 21 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
ഇന്ന് കോവിഡ് -19 ബാധിച്ച 298 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 34 പേർ ICU വിൽ തുടരുകയാണ്.