ആരോഗ്യ ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 617 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
രോഗവുമായി ബന്ധപ്പെട്ട് 5 മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.
മൊത്തം കേസുകളുടെ എണ്ണം ഇന്നത്തെയും കൂടെ ചേർത്ത് 40,703 ഉം മരണം 1821 ഉം ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
310 പുരുഷന്മാർ / 307 സ്ത്രീകൾ.
73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
33% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു അഥവാ സ്ഥിരീകരിച്ച കേസുമായി അടുത്ത ബന്ധമുള്ളവർ.
72 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.
ഇന്നത്തെ കേസുകളുടെ നില:
ഡബ്ലിനിൽ 123
കോർക്കിൽ 107
മീത്തിൽ 42
കെറിയിൽ 36
ഗോൾവേയിൽ 35
ബാക്കി 274 കേസുകൾ 21 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.