രാജ്യത്തെ ഭൂരിഭാഗം ആളുകളിലേയ്ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവിലുള്ള വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി കോര്‍ക്ക് സിറ്റി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നു വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇന്നലെയായിരുന്നു ഇവിടെ അവസാന ഡോസ് വാക്‌സിന്‍ നല്‍കിയത്. 30 വാക്‌സിന്‍ ബൂത്തുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇവിടെയുണ്ടായിരുന്ന സേവനങ്ങള്‍ എച്ച്എസ്ഇ യുടെ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റിലെ വാക്‌സിനേഷന്‍ സെന്റിലാണ് ഇനി മുതല്‍ ലഭിക്കുക. ഈ സെന്റര്‍ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റില്‍ ജനുവരി മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നതാണ്
2021 ഏപ്രില്‍ 20 നാണ് കോര്‍ക്ക് സിറ്റി സെന്റിലെ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 286,637 ഡോസ് വാക്‌സിനുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.