അയര്‍ലണ്ടിലെ വിവിധ കോളേജുകളിലേയ്ക്ക് 2022 അക്കാദമിക് വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഇതിനായുള്ള സെന്‍ട്രല്‍ ആപ്ലിക്കേഷന്‍സ് (സിഎഒ)ഓഫീസിന്റെ പോര്‍ട്ടലില്‍ ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇന്ന ഉച്ചകഴിഞ്ഞ് മുതല്‍ ജനുവരി വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹയര്‍ എജ്യുക്കേഷന്‍, ഫര്‍തര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, അപ്രന്റിസ്ഷിപ്പ് എന്നിവയിലേയ്ക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.
ഓണ്‍ ലൈന്‍ അപേക്ഷകള്‍ക്ക് പുറമേ ഓഫ്‌ലൈനായും അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സിഎഒയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭിക്കുന്ന ഹാന്‍ഡ് ബുക്കില്‍ നിന്നും അപേക്ഷ സംബന്ധിച്ച വിശദവിവിരങ്ങള്‍ ലഭിക്കുന്നതാണ്. ഇവിടെ ഡെമോ ആപ്ലിക്കേഷനുള്ള അവസരവുമുണ്ട്. ഇതുപയോഗിച്ച കൃത്യമായി പരിശീലിച്ച ശേഷം ആപ്ലിക്കേഷന്‍ നല്‍കാവുന്നതാണ്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.cao.ie/handbook.php
ഒരു തവണ അപേക്ഷിച്ച കോഴ്‌സുകളും ഓപ്ഷനുകളും അപേക്ഷകന് ഫെബ്രുവരി 1 -ാം തിയതിവരെ മറ്റ് യാതൊരു ചാര്‍ജുകളുമില്ലാതെ നീക്കം ചെയ്യാനോ മാറ്റി നല്‍കാനൊ പുതിയത് കൂട്ടിച്ചേര്‍ക്കാനോ സാധിക്കുന്നതാണ്.