യൂറോപ്പ് വീണ്ടും സാമ്പത്തീക മാന്ദ്യത്തിലേയ്‌ക്കോ ?

യൂറോപ്പ് വീണ്ടും ഒരു സാമ്പത്തീക മാന്ദ്യത്തിലേയ്‌ക്കെന്ന് സൂചനകള്‍. കോവിഡിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് മുമ്പേ യുക്രൈനിലെ യുദ്ധവും ഇന്ധനക്ഷാമവും സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള പ്രവചനങ്ങളിലേയ്ക്ക് സാമ്പത്തിക വിദഗ്ദരെ നയിക്കുന്നത്. സിറ്റി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പതിയെ യൂറോപ്പ് മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തെന്നിമാറുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യുക്രൈന്‍ യുദ്ധവും ഒപ്പം ഇന്ധന വില വര്‍ദ്ധനവുമാണ് അദ്ദേഹം ഇതിന് പ്രധാനകാരണമായി പറയുന്നത്. എന്നാല്‍ തന്റെ നിഗമനം തെറ്റായിരിക്കട്ടെയെന്നും സിറ്റി ഗ്രൂപ്പ് സിഇഒ ജെയ്ന്‍ ഫ്രെയ്‌സര്‍ പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു പല പാനലിസ്റ്റുകളും ഇതിനെ എതിര്‍ത്തു.

ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാനുള്ള കരുത്ത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നാണ് മറ്റുചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഇതിനകം തന്നെ യൂറോപ്പ് ഇത് തെളിയിച്ചു കഴിഞ്ഞെന്ന് ബാങ്ക് ഓഫ് ഫ്രാന്‍സ് ഗവര്‍ണ്ണര്‍ ഫ്രാന്‍കോയിസ് വില്ലെറോയി പറഞ്ഞു.

Share This News

Related posts

Leave a Comment