ക്രിസ്മസ് വിപണി ഉണരുന്നു ; പാര്‍ട്ട് ടൈം ജോലി അന്വേഷകര്‍ക്ക് സുവര്‍ണ്ണാവസരം

നവംബര്‍ പകുതി കഴിഞ്ഞതോടെ രാജ്യത്ത് ക്രിസ്മസ് വിപണി ഉണര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് ക്രിസ്മസ് ആഘോഷങ്ങളുടെ ശോഭ കളഞ്ഞെങ്കില്‍ ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളുവുകള്‍ ഉള്ളത് ആളുകള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ കോവിഡിന് മുമ്പുള്ള ക്രിസ്മസ് കാലത്തെ പാര്‍ട്ടികളും ആഘോഷങ്ങളും എങ്ങും കാണാനില്ല.

ഇത്തവണ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം തങ്ങളുടെ ഷോപ്പുകളിലേയ്ക്ക് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്ന് ഷോപ്പുകള്‍ അടച്ചിട്ട സമയത്ത് മറ്റു ജോലികള്‍ക്കായി പോയവര്‍ തിരികെയെത്താതാണ് കാരണം.

പാര്‍ട്ട് ടൈം ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്രിസ്മസ് കാലം നല്‍കുന്നത് സുവര്‍ണ്ണാവസരമാണ്. ഒപ്പം ഹോം ഡെലിവറി സെക്ടറുകളിലും കൊറിയര്‍ സര്‍വ്വീസുകളിലും പാര്‍ട്ട് ടൈം ജോലികള്‍ക്കായി താരതമ്യേന ഉയര്‍ന്ന വേതന നിരക്കില്‍ ആളുകളെ നിയമിക്കുന്നുണ്ട്.

സ്റ്റുഡന്റ് വിസകളില്‍ എത്തിയവര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും നഴ്‌സുമാര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും ഇത്തരം ജോലികള്‍ ഈ സമയത്ത് ലഭിക്കുന്നതാണ്. യുകെയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില കൊറിയര്‍, മെയില്‍ കമ്പനികള്‍ മണിക്കൂറിന് 13 പൗണ്ട് വരെ നല്‍കിയാണ് ആളുകളെ താത്ക്കാലികമായി നിയമിക്കുന്നത്.

Share This News

Related posts

Leave a Comment