ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡബ്ലിനിലെ വിവിധ തെരുവുകളില്‍ ക്രിസ്മസ് വിളക്കുകള്‍ തെളിഞ്ഞു. ഗ്രാഫ്റ്റണ്‍ സ്ട്രീറ്റ്, ക്യാപ്പല്‍ സ്ട്രീറ്റ്, സൗത്ത് വില്ല്യം സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ തെളിഞ്ഞത്. കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആള്‍ക്കുട്ടങ്ങളില്ലാതെയായിരുന്നു വിളക്കുകള്‍ തെളിഞ്ഞത്.
ടെമ്പിള്‍ സ്ട്രീറ്റ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഒരു കുട്ടിയാണ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. ഏകദേശം നാല് കിലോമീറ്ററിലാണ് മനോഹരമായ ബള്‍ബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പത്തു ലക്ഷത്തോളം എല്‍ഇഡി ബള്‍ബുകളും മൂന്ന് ലക്ഷത്തോളം സിംഗിള്‍ ബള്‍ബുകളും ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ട്.
ഇത്തവണ ലൈറ്റുകല്‍ തെളിച്ചപ്പോള്‍ ആള്‍ക്കൂട്ടമില്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും കാണാന്‍ സൗകര്യമൊരുക്കി തത്സമയ സംപ്രേക്ഷണം ഒരുക്കിയിരുന്നു. ക്രിസ്മസിലേയ്ക്ക് ആറാഴ്ചകള്‍ കൂടി മൂന്നിലുള്ളപ്പോള്‍ ഡബ്ലിന്‍ നഗരം പ്രകാശപൂരിതമായതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും തുടക്കമായി.