അയര്‍ലണ്ടില്‍ ഇനി കുട്ടികള്‍ക്ക് റീ എന്‍ട്രി വിസ വേണ്ട. ഇന്ത്യക്കാരടക്കമുള്ള രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ജൂണ്‍ 14 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. അവധിക്കാലമാഘോഷിക്കാനും അറ്റ് അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേയ്ക്ക് പോകുന്നവര്‍ക്ക് ആ തീരുമാനം ഏറെ ഗുണം ചെയ്യും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് റീ എന്‍ട്രി വിസ വേണ്ടാത്തത്.
എന്നാല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കാന്‍ അനുമതിയുള്ള മാതാപിതാക്കളോ അല്ലെങ്കില്‍ രക്ഷിതാക്കളോ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധന ഉണ്ട്. മാത്രമല്ല കുട്ടികള്‍ക്കൊപ്പമുള്ള ഈ രക്ഷിതാക്കള്‍ നിയമപരമായ കുട്ടികളുടെ രക്ഷിതാക്കളാണെന്ന് തെളിയിക്കുന്ന രേഖ കൈവശം കരുതുകയും വേണം.
താഴെ പറയുന്ന രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്
ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ്
കുട്ടിയുടെ രക്ഷാകര്‍തൃം തെളിയിക്കുന്ന രേഖ
മാതാപിതാക്കള്‍ മരണപ്പെട്ടവരാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്
കുട്ടിയുടെ രക്ഷിതാവാണെങ്കിലും മറ്റൊരു കുടുംബ പേര് ഉണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിവാഹ മോചന സര്‍ട്ടിഫിക്കറ്റ്
നിലവില്‍ റീ എന്‍ട്രി വിസകള്‍ക്ക് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് ഈ അപേക്ഷകള്‍ വരും ദിവസങ്ങളില്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തിരികെ അയയ്ക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.irishimmigration.ie/at-the-border/travelling-with-children