രാജ്യത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചോദ്യങ്ങളുടെ എണ്ണം കുറയുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ ഹൈബ്രിഡ് പരീക്ഷ ഇക്കുറി ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഐറീഷ് ഓറല്‍ നേരത്തെ 20 ടോപ്പിക്കുകളുണ്ടായിരുന്നത് പത്തായി ചുരുക്കിയിട്ടുണ്ട്. സ്പാനീഷില്‍ നേരത്തെയുണ്ടായിരുന്ന അഞ്ച് റോള്‍ പ്ലേകള്‍ മൂന്നായും ചുരുക്കി. കണക്കില്‍ ഒന്നും രണ്ടും പേപ്പറുകളില്‍ ആറ് ചോദ്യങ്ങളെ ഉണ്ടാവൂ നേരത്തെ ഇത് പത്തായിരുന്നു.
ഇംഗ്ലീഷ് ഹയര്‍ ലെവല്‍ പേപ്പറില്‍ നേരത്തെ മൂന്ന് സെക്ഷനുകള്‍ക്ക് ഉത്തരം നല്‍കണമായിരുന്നു ഇത്തവണ ഇത് രണ്ട് സെക്ഷനുകള്‍ക്ക് മതിയാകും. ബയോളജിയില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതിയാകും.