രാജ്യത്ത് സാലറി വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്. ജീവനക്കാരുടെ ശമ്പളം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് പണപ്പെരുപ്പം കൂടാനെ ഇടയാക്കൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 6.9 ആണ് അയര്‍ലണ്ടിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് . നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇത് 8 ശതമാനത്തില്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍. വൈദ്യുതി, ഗ്യാസ്, നിയോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില അയര്‍ലണ്ടില്‍ കുതിച്ചു കയറുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉയരുന്നത്.
എന്നാല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ അത് പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാനും ഏറെ നാളത്തേയ്ക്ക് നിരക്ക് താഴാതെ നില്‍ക്കാനും കാരണമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക മുന്നറിയിപ്പ് നല്‍കുന്നത്.