രാജ്യത്ത് കഴിഞ്ഞയിടെ നടത്തിയ സെന്‍സസ് കണക്കുകള്‍ പുറത്ത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം അയര്‍ലണ്ടിലെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 നെ അപേക്ഷിച്ച് 7.1 ശതമാനത്തിന്റെ വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണം 5,12, 3536 ആണ്. ഏപ്രില്‍ മൂന്നിന് രാത്രിയിലായിരുന്നു ആളുകള്‍ സെന്‍സെസ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയത്. 1841 നു ശേഷമുള്ള ഏറ്റലും ഉയര്‍ന്ന ജനസംഖ്യയാണിത്. 1851 ന് ശേഷം ജന സംഖ്യ അഞ്ച് മില്ല്യണ് മുകളിലെത്തുന്നതും ആദ്യമാണ്.
എല്ലാ കൗണ്ടികളിലും ജനസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും 14.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായ ലോംഗ് ഫോര്‍ഡിലാണ് ജനസംഖ്യ ഏറ്റവും കൂടിയത്. ഓരോ അഞ്ച് വര്‍ഷത്തിലുമാണ് സെന്‍സെസ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് കോവിഡ് മൂലം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവച്ചത്.