ഫുഡ് ഫെസ്റ്റിനൊരുങ്ങി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍

അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് Ballinagh Community ഹാളിലാണ് നടക്കുന്നത്. ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം വര്‍ണ്ണശബളമായ പരിപാടികളാണ് നടക്കുന്നത്.

സോൾ ബീറ്റ്‌സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ തമിഴ് പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്.

ഡബ്ലിന്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് സ്വദശേികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ‘ ദോശ ദോശ ‘ യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വിത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. ഫുഡ് ഫെസ്റ്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ശാഖകളുള്ള പ്രസിദ്ധമായ ഇന്ത്യൻ റെസ്റ്ററന്റായ സ്‌പൈസ് ഇന്ത്യയുടെ സ്പെഷ്യൽ സ്റ്റോറും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഈ വർഷത്തെ ഫുഡ് ഫെസ്റ്റിൽ അവരുടെ രുചിയേറിയ ഫുഡ് വെറൈറ്റികളുമായി എത്തുന്നതാണ്. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ഗോൽവെ, മുള്ളിൻഗർ, അത്തലോൺ, ലോങ്‌ഫോർഡ്, കാരിക്ക് ഓൺ ഷാനൻ എന്നിവിടങ്ങളിലാണ് സ്‌പൈസ് ഇന്ത്യയുടെ ബ്രാഞ്ചുകൾ.

കാവൻ സോഫ്റ്റ് ഐസ് ക്രീം അവരുടെ വാനിൽ ഐസ് ക്രീം, പോപ്പ് കോൺ, വിവിധ തരത്തിലുള്ള കോഫികൾ തുടങ്ങിയവ ലഭ്യമാക്കും.

കൂടാതെ, ബർഗർ, സോസ്സെജ് തുടങ്ങിയവയുമായി ലൈവ് കുക്കിങ്ങുമായി മറ്റൊരു വാനും ഈ വർഷത്തെ ഫുഡ് ഫെസ്റ്റിനെ വൈവിധ്യമാക്കും.

രുചിയേറിയ ഈ ഫുഡ് ഫെസ്റ്റ് മനോഹര സന്ധ്യയാക്കാൻ സോൾ ബെറ്റ്സിന്റെ ഗാനമേളയുണ്ടെന്നും മറക്കണ്ട… അയർലണ്ടിലെമ്പാടുമുള്ള ഏതൊരു ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്ക് ഇതൊരു നല്ല വിരുന്നു തന്നെയായിരിക്കും.

അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ റോയല്‍ സ്‌പെയ്‌സ് ലാന്‍ഡ്, വിശ്വാസ്, റോയല്‍ കേറ്ററിംഗ്, ജസ്റ്റ് റൈറ്റ് ഓവര്‍സീസ്, ക്യാപ്റ്റൻ സി.എഫ്.ഒ. എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

എന്ന്,
കാവൻ ഇന്ത്യൻ അസോസിയേഷൻ

Share This News

Related posts

Leave a Comment