സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങ വേളയില്‍ ജീവകാരുണ്യ രംഗത്ത് പുത്തന്‍ പ്രഖ്യാപനവുമായി അയര്‍ലണ്ടിലെ കത്തോലിക്കാ സഭ. യുക്രൈനിലെ യുദ്ധക്കെടുതിയെ തുടര്‍ന്ന് രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സഭയുടെ കെട്ടിടങ്ങളില്‍ താമസ സൗകര്യമൊരുക്കാനാണ് പദ്ധതി.
നിലവില്‍ ഉപയോഗിക്കാത്ത നിരവധി കെട്ടിടങ്ങളാണ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളത്. സ്‌കൂള്‍ കെട്ടിടങ്ങളും പള്ളി ഹാളുകളും വൈദീക മന്ദിരങ്ങളും എല്ലാം ഇവയില്‍ ഉള്‍പ്പെടും. ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇടവകകള്‍, പാസ്റ്ററല്‍ കൗണ്‍സിലുകള്‍, ഫിനാന്‍സ് കൗണ്‍സിലുകള്‍ വൈദീകര്‍ എന്നിവര്‍ക്ക് സഭാ നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.