നീനാ കൈരളിയുടെ “തകർത്തോണം 2024” പ്രൗഢോജ്വലമായി നടത്തപ്പെട്ടു.

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ‘തകർത്തോണം 2024’ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ Cllr.Louise Morgan Walsh ഉത്ഘാടനം ചെയ്യുകയും ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. നിറപ്പകിട്ടാർന്ന നിരവധി കലാകായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ‘തകർത്തോണം 2024’. ഡ്യൂഡ്രോപ്സ് ഡബ്ലിന്റെ ശിങ്കാരി മേളം ,നീനാ ഗേൾസിന്റെ തിരുവാതിര,ഫാഷൻ ഷോ,പുലികളി,ഓണപ്പാട്ടുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കളമൊരുക്കൽ,മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . കഴിഞ്ഞ ഏതാനം മാസങ്ങളായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടായി .ടീം അംബാൻ ഒന്നാം സ്ഥാനവും ടീം തരംഗം രണ്ടാം സ്ഥാനവും…

Read More

കാവനിൽ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രഥമ ബലിയർപ്പണം

കാവൻ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രാസനത്തിന്റെ കീഴിൽ പ്രഥമ വിശുദ്ധ ബലി ഭദ്രാസന മെത്രാപോലിത്ത തോമസ് മാർ അലക്സന്ത്രയോസി ന്റെ മുഖ്യ കർമികത്വത്തിൽ സെപ്റ്റംബർ 21 ശനിയാഴ്ച കിൽമോർ പാസ്ട്രൽ സെന്റർ ചാപെലിൽ അർപ്പിച്ചു. കുർബാന മധ്യെ അഭിവന്ദ്യ തിരുമേനി കാവനിലെ ഈ കോൺഗ്രീകേഷൻ വിശുദ്ധ യുഹാനോൻ മാംദോനയുടെ (St. John the Baptist )നാമത്തിൽ ആയിരിക്കും അറിയപ്പെടുന്നത് എന്ന് പ്രഖ്യാപിച്ചു. വികാരി Fr ബിജോയ്‌ കരുകുഴിയിൽ സന്നിഹിതനായിരുന്നു. കിൽമോർ രൂപതക്ക് വേണ്ടി Fr ബിജോ ഞാളൂർ ചാക്കോ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. തുടർന്നുള്ള വിശുദ്ധ കുർബാന സമയക്രമീകരണത്തിന്റെ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. Fr ബിജോയ്‌ കാരുകുഴിയിൽ (0894249066) എൽദോ ജേക്കബ് ( 0899655721) ജെയ്‌മോൻ കെ ജോർജ് ( 0872382877)

Read More

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21 ആം തിയതി ശനിയാഴ്ച

കാവൻ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21 ആം തിയതി ശനിയാഴ്ച 4 മണിയോട് അയർലണ്ട് ഭദ്രാസന മെത്രാപോലീത്ത അഭിവാദ്യ തോമസ് മാർ അലക്സന്ത്രയോസ് തീരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു.  അന്നേ ദിവസത്തെ കുർബാനയിലും തുടർന്നും എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Contact details : Fr ബിജോയ്‌ കാരുകുഴിയിൽ വികാരി ( 0894249066) Location : Kilmore Diocesan Pastoral Centre Cullies, Co. Cavan, H12 E5C7 https://g.co/kgs/JFr6ykR

Read More

ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു. 

വാട്ടർഫോർഡ് ( Ireland ) :  ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു.  സെപ്‌റ്റംബർ 7-ാം തീയതി ശനിയാഴ്ച, ഓണാഘോഷത്തിൻ്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു . മുൻ വാട്ടർഫോർഡ് മേയറും, നിലവിലുള്ള സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് . പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് ബിജു പോളും, സെക്രെട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രെട്ടറി സോനു ജോർജ്ജും ചേർന്ന് പൊന്നാടയും, പാരിതോഷികവും നൽകി ആദരിക്കുകയുണ്ടായി . സിജോ ജോർഡി അസോസിയേഷൻ്റെ ചരിത്രം, വളർച്ച എന്നിവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം നൽകി. മഹാബലി തമ്പുരാൻറെ ദയയും ഔദാര്യവും…

Read More

കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന്

കെറി : അയർലണ്ടിലെ കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന് ശനിയാഴ്ച്ച. കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കെറിയിലെ ഓണാഘോഷം. ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ട്രെലി സി.ബി.സ് പ്രൈമറി സ്കൂളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. അത്തപൂക്കളമൊരുക്കി , അതിഥികളെ വരവേറ്റ് വമ്പിച്ച പരിപാടികളാണ് കെറി മലയാളി സമൂഹം ഒരുക്കുന്നത്. അമ്പതോളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇത്തവണയും  കെറി ഓണത്തെ സമ്പന്നമാക്കും.കൂടാതെ ഈ ഓണഘോഷപരിപാടിയിൽ കെറി മലയാളി മങ്ക,  കേരള ശ്രീമാൻ മത്സരവും ഇതേ വേദിയിൽ അരങ്ങേരുന്നതും പരിപാടിയെ കൂടുതൽ സമ്പന്നമാക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഫ്യൂഷൻ ഡാൻസ് , ചെണ്ടമേളം, വിവിധയിനം ഗെയിമുകൾ , വടംവലി മത്സരം, കൂടാതെ വേദിയെ ഇളക്കിമറിക്കാൻ കെറിയിലെ ഗായിക, ഗായകന്മാരുടെ ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. കെറി ഇന്ത്യൻ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷമുടനീളം സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളിൽ വിജയികളാവർക്കുള്ള…

Read More

Crumlin Keralites Club ന്റെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച്ച നടത്തപ്പെടുന്നു.. 

ഡബ്ലിൻ – അയർലണ്ടിലെ ക്രംലിൻ  കേരളൈറ്റ്സ് ക്ളബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ശനിയാഴ്ച വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടും. ക്രംലിൻ പ്രദേശത്തു താമസിക്കുന്ന മലയാളികൾക്കും, ഇവിടെ നിന്ന് അയർലണ്ടിലെ വിവിധ ഭാഗങ്ങളിലേക്കു താമസം മാറിപോയവർക്കും അവരുടെ സൗഹൃദം നിലനിർത്തുന്നതിനും, ബന്ധങ്ങൾ ദൃഢമാക്കുന്നതിനും 2023 ൽ തുടങ്ങിയ ഒരു ആശയമാണ് ക്രംലിൻ കേരളൈറ്റ്സ് ക്ലബ് . ക്ലബ്ബിന്റെ  നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ആർപ്പോ ഇർർറോ 2024 എന്ന പേരിൽ നടത്തപെടുന്ന പരിപാടിക്കു കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തിരി തെളിയും.. തുടർന്ന് നടത്തപെടുന്ന ഉൽഘാടന ചടങ്ങിൽ ഡബ്ലിൻ സൗത്ത് മേയർ ശ്രീ . ബേബി പെരേപ്പാടൻ മുഖ്യ അതിഥിയായി പങ്കെടുക്കും.. 27 ൽ പരം വിഭവങ്ങളോട് കൂടിയ ഓണസദ്യ , ഓണപാട്ട് ,വനിതകളുടെ നേതൃത്വത്തിൽ നടത്തപെടുന്ന മെഗാ തിരുവാതിര , ആഘോഷങ്ങൾക്കു…

Read More

ഓണത്തെ വരവേൽക്കാൻ ഒരുങി ഡൻഗാർവ്വൻ മലയാളി അസ്സോസിയേഷൻ (DMA)

September 14 തിരുവോണ നാളിൽ ഉച്ചക്ക് 2 മണിക്ക് ആഘോഷങൾക്ക് തുടക്കം കുറിക്കുകയും ഇതോട്കൂടെ Angel Beats Waterford അവതരിപ്പിക്കുന്ന അടിപൊളി ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.. ഏവർക്കും സ്വാഗതം ഞങ്ങളുടെ ഈ ചെറിയ കൂട്ടായ്മയിലേക്ക്.

Read More

വെക്സ്ഫോർഡിൽ കാസിൽബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി  (06-09-2024 മലയാളമാസം  ചിങ്ങം 21 അത്തം ദിനത്തിൽ) ഓണം ആഘോഷിച്ചു.

അയർലൻഡ്. വെക്സ്ഫോർഡിൽ കാസിൽബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി  (06-09-2024 മലയാളമാസം ചിങ്ങം 21 അത്തം ദിനത്തിൽ) ഓണം ആഘോഷിച്ചു.  ഉദ്ദേശം  നൂറ്റിമുപ്പതോളം ആളുകൾ പങ്കെടുത്തു. ആറുമണി വൈകിട്ട്  ആരംഭിച്ചു രാത്രി പതിനൊന്നരയോടെ കൂടി അവസാനിച്ചു. ഓണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കിയും, ഓണപ്പാട്ട് പാടുകയും, ചെണ്ടമേളത്തോടുകൂടിയും മാവേലിമന്നനെ വരവേറ്റു. കുട്ടികളുടേയും, മുതിർന്നവരുടേയും പാട്ടുകളും തിരുവാതിരയും കലാകായിക നൃത്തങ്ങളും  അരങ്ങേറി. എല്ലാവരും ഒന്നിച്ചുള്ള ഓണസദ്യയും ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം ഓണാശംസകൾ കൈമാറി പിരിഞ്ഞു. .

Read More

Asian Delights Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു.

അയർലണ്ടിലെ മലയാളികൾക്ക് ഓണമൊരുക്കാൻ Asian ഡിലൈറ്റ്‌സ്, Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു. മലയാളിക്ക് ഓണസദ്യ ഒരു വികാരം ആണ്, 28 ഐറ്റം അടങ്ങിയ ഓണസദ്യ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ. നാടൻ പാചകത്തിൽ പ്രാവീണ്യം നേടിയ ഷെഫ് നിങ്ങൾക്കായി തികച്ചും നാടൻ ഫ്രഷ് പച്ചക്കറികളാൽ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഊണ് മേശയിൽ എത്തിക്കാൻ തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ മനസ് നിറച്ചു സദ്യ വിളമ്പാൻ ഞങ്ങൾ തയ്യാർ…. നിങ്ങളോ ? ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ… സെപ്റ്റംബർ 12 നു മുൻപായി നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യൂ, സിംഗിൾ പാക്ക് €25 ഫാമിലി പാക്ക് €96 (4 പേർക്ക് കഴിക്കാൻ ). മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്ക് താഴെ കാണുന്ന കളക്ഷൻ സെന്റർ വഴി ഓർഡർ കളക്ട ചെയ്യാവുന്നതാണ്. കളക്ഷൻ ടൈം സെപ്റ്റംബർ 14, 15 തീയതികളിൽ രാവിലെ…

Read More

അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത പൗരത്വ ചടങ്ങ് സെപ്റ്റംബർ 16 തിങ്കളാഴ്ച്ച ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും. അപേക്ഷകർക്കുള്ള ക്ഷണങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. സിറ്റിസൺഷിപ്പ് സെറിമണി ദിവസം അപേക്ഷകർ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്, ഉദാഹരണത്തിന് സാധുവായ പാസ്‌പോർട്ട്. ഒരു സാധുവായ പാസ്‌പോർട്ട് ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റ് തിരിച്ചറിയൽ മാർഗ്ഗം കൊണ്ടുപോകേണ്ടതാണ്. സിറ്റിസൺഷിപ്പ് സെറിമണി ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോടുള്ള വിശ്വസ്തതയുടെ പ്രതിജ്ഞയെടുക്കും. ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/   .

Read More