ടെസ്‌ല കാര്‍ ഹാക്ക് ചെയ്താൽ സമ്മാനം 6 കോടിയും മോഡൽ ത്രീയും

ഒരു ടെസ്‌ല മോഡൽ ത്രീ കാർ പൂർണമായി ഹാക്ക് ചെയ്താൽ നിങ്ങൾക്കു ലഭിക്കുക 9 ലക്ഷം യുഎസ് ഡോളർ (ആറു കോടിയിലധികം രൂപ) വരെ വരുന്ന സൂപ്പർ സമ്മാനങ്ങൾ. ഒപ്പം ഒരു ടെസ്‌ല മോഡൽ ത്രീ കാറും സ്വന്തം. എത്തിക്കൽ ഹാക്കർമാർക്കായി നടത്തുന്ന Pwn2Own മൽസരത്തിലാണു ഈ സംഭവം. ചെറുതും വലുതുമായി പലവിധ ഹാക്കിങ് പരീക്ഷിക്കാം. കാറിന്റെ ഇൻഫോടെയ്ൻമെന്റ് സംവിധാനം ഹാക്ക് ചെയ്താൽ മാത്രം 35000 ഡോളർ സമ്മാനം. ഇനി ഓട്ടണമസ് കാറിന്റെ പ്രധാന ഭാഗങ്ങളായ ഗേറ്റ്‌വേ, ഓട്ടോപൈലറ്റ്, വിസിഎസ്ഇസി എന്നിവയാണെങ്കിൽ സമ്മാനം രണ്ടരലക്ഷം ഡോളർ വരെയാണ് ലഭിക്കുക. ഇത്തരത്തിൽ വിവിധ ഹാക്കുകളിലൂടെ 9 ലക്ഷം ഡോളർ വരെ നേടാം എന്ന് കമ്പനി പറയുന്നു. ടെസ്‌ലയിലേക്കും പുറത്തേക്കുമുള്ള ഡേറ്റയുടെ ഒഴുക്കു നിയന്ത്രിക്കുന്ന ഭാഗമാണ് ഗേറ്റ്‌വേ,ഓട്ടോപൈലറ്റാണു കാറിനു സ്വയംഡ്രൈവിങ് ശേഷി നൽകുന്നത്. അലാം ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്ന സുരക്ഷാഭാഗമാണു വിസിഎസ്ഇസി.ഏറ്റവും…

Read More

2019ലെ വാർഷിക അവധി പ്രയോജനപ്പെടുത്താൻ

ഇന്റർനെറ്റിലും കലണ്ടറിലും ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംഗതിയാണ് 2019 ൽ വാർഷിക അവധിക്കാലത്തിനുള്ള സമയം. ഈ വർഷം നിങ്ങളുടെ വാർഷിക അവധിക്കാലത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ഇത്. ഇവിടെ പറയുന്ന ദിവസങ്ങൾ നിങ്ങൾ ആനുവൽ ലീവ് ബുക്ക് ചെയ്താൽ, 2019 ൽ നിങ്ങളുടെ അവധി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും. ഈ വർഷം മെയ്ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് അടുത്താണ് ഈസ്റ്റർ. അതിനാൽ, നിങ്ങളുടെ വാർഷിക ആനുകൂല്യത്തിന്റെ ഒമ്പത് ദിവസം നിങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുമെങ്കിൽ, നിങ്ങൾക്ക് 18 ദിവസം സന്തോഷപൂർവ്വം ലഭിക്കും. . നിങ്ങൾ ബാങ്ക് അവധി ദിവസങ്ങളും ആഴ്ചാവസാനങ്ങളും ജോലിചെയ്തില്ലെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഈ വർഷത്തെ അവധി ദിനങ്ങളുടെ ഇരട്ടി ലഭിക്കും. കേൾക്കാൻ നല്ല രസം അല്ലേ? താഴെ പറയുന്ന തീയതികൾ നിങ്ങളുടെ ആനുവൽ ലീവ് ബുക്ക് ചെയ്യാം. ഏപ്രിൽ 19 വെള്ളി മുതൽ മെയ്…

Read More

സ്റ്റഡ് കുത്തുമ്പോൾ

സ്റ്റഡ്ഡുകൾ വളരെ കാലമായി ഫാഷൻ വിപണിയിൽ വൻ ഹിറ്റാണ്. അതുകൊണ്ടുതന്നെ സ്റ്റഡ് കുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. പണ്ടൊക്കെ ഒരു കമ്മൽ ആയിരുന്നു ട്രെൻഡ്. എന്നാൽ മൂന്നും നാലും കമ്മലുകളാണ് ഇന്നത്തെ ട്രെൻഡ്. സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും അവ ഇടുക. ഇതിന് വേദന കുറച്ചുനാൾ ഉണ്ടാകാം.

Read More