അയര്‍ലണ്ടില്‍ ഹോം കെയര്‍മാര്‍ക്ക് മികച്ച വേതനത്തിന് അവസരമൊരുങ്ങുന്നു

അയര്‍ലണ്ടില്‍ ജീവനക്കാരുടെ ക്ഷാമം കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ഹോം കെയര്‍ മേഖല സംബന്ധിച്ച് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ അടുത്ത മാസത്തോടെ ഉണ്ടായേക്കും. എച്ച്എസ്ഇ യിലേയ്ക്ക് ഹോം കെയര്‍ പ്രവൈഡര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് അടുത്ത മാസത്തോടെ സര്‍ക്കാര്‍ അന്തിമ രൂപം നല്‍കും.

ഹോം കെയര്‍ മേഖല പുതിയ ജീവനക്കാരുടെ നിയമന കാര്യത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും ഹോം കെയര്‍ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചിരിക്കുന്നത് വെറും ഏഴ് പേര്‍ മാത്രമാണ്.

സര്‍ക്കാര്‍ 1000 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നിടത്താണ് വെറും ഏഴ്‌പേര്‍ മാത്രം അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹോം കെയര്‍ ആവശ്യപ്പെട്ട് എച്ച്എസ്ഇ യെ സമീപിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നവര്‍ 6000 പേരാണ്. ഇവരില്‍ പലരും മുന്‍കൂട്ടി പണമടച്ചിരിക്കുന്നവരുമാണ്. നിലവില്‍ എച്ച്എസ്ഇ യുമായുള്ള കരാര്‍ പ്രകാരം ഏജന്‍സികളാണ് ഇപ്പോള്‍ ഹോം കെയര്‍ പ്രൊവൈഡ് ചെയ്യുന്നത്.

കെയറര്‍മാര്‍ക്ക് ഏറ്റവും കുറഞ്ഞത് സര്‍ക്കാര്‍ അംഗീകരിച്ച ലീവിംഗ് വേജ് നല്‍കുന്നതും ട്രാവലിംഗ് സമയത്തിനും പണം നല്‍കുന്നതുമായ ഹോം കെയര്‍ പ്രൊവൈഡേഴ്‌സിനായിക്കും എച്ച്എസ്ഇ കരാര്‍ നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് എച്ച്എസ്ഇയുടെ പ്രത്യേക സമിതിയുമുണ്ടാകും.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇത്തരം നിബന്ധനകള്‍ വെക്കുന്നത് ഹോം കെയറര്‍മാര്‍ക്ക് മികച്ച ശമ്പളം ലഭിക്കുന്നതിനും യാത്ര സമയവും ജോലി സമയമായി കണക്കാക്കുന്നതിനും ഇടയാകും. അയര്‍ലണ്ടിലെ കെയറര്‍ വിസ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

https://youtu.be/Cowyp_m1QHA

Share This News

Related posts

Leave a Comment