സ്ഥിരമായി മാംസാഹാരം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് സസ്യാഹാരം കഴിക്കുന്നവരില്ലെന്ന് പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മാസം കഴിക്കുന്നവരേക്കാള്‍ 14 ശതമാനം ക്യാന്‍സര്‍ സാധ്യത സസ്യാഹാരം കഴിക്കുന്നവരില്‍ കുറവാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്.
470,000 ത്തിലധികം പേരുടെ വിശദാംശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ചെറിയ തോതില്‍ മാംസഭക്ഷണം കഴിക്കുന്നവര്‍ക്കു പോലും സ്ഥിരമായി കഴിക്കുന്നവരില്‍ നിന്നും ക്യാന്‍സര്‍ വരാനുള്ള സാധ്യത രണ്ട് ശതമാനം കുറവാണ്. മാസവും മത്സ്യവും പച്ചക്കറികളും കഴിക്കുന്നവര്‍ക്കും കഴിക്കുന്നവരെക്കാളും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്.
മാസം ചെറിയ തോതില്‍ കഴിക്കുന്നവര്‍ക്ക് സ്ഥിരമായി മാംസം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത 18 ശതമാനവും പുരുഷന്‍മാര്‍ക്ക് 31 ശതമാനവും സ്ഥിരം മാംസാഹാരികളെ അപേക്ഷിച്ച് കുറവാണ്.