ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഏര്‍പ്പെടുത്തിയിരുന്നു നിയന്ത്രണങ്ങള്‍ ബുധനാഴ്ച വരെ ദീര്‍ഘിപ്പിച്ചു. അടിയന്തിര പ്രധാന്യമില്ലാത്ത ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കേണ്ടെന്ന
തീരുമാനമാണ് നീട്ടിയിത്. സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചില ശസ്ത്രക്രിയകള്‍ തല്‍ക്കാലം നടത്തേണ്ടെന്ന തീരുമാനവും ബുധനാഴ്ചകൂടി തുടരും.
കോവിഡ് വ്യാപനം കൂടി കൂടുതല്‍ രോഗികള്‍ ആശുപത്രിയിലേയ്ക്ക് എത്തി തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ മുതിര്‍ന്നത്. ഈ തീരുമാനം നേരിട്ട് ബാധിക്കുന്ന രോഗികള്‍ ആശുപത്രിയിലേയ്ക്ക് വിളിച്ച് തങ്ങളുടെ ബുക്കിംഗുകള്‍ റീഷെഡ്യൂള്‍ ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ അടിയന്തിര സേവനങ്ങളെല്ലാം തന്നെ പഴയ രീതിയില്‍ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ അഞ്ച് മുതലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ 52 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
താഴെ പറയുന്ന സേവനങ്ങള്‍ യാതൊരു തടസ്സങ്ങളും ഇല്ലാതെ ആശുപത്രിയില്‍ നിന്നും ലഭിക്കുന്നതാണ്.
- Cancer Clinics
- Rapid Access Lung Clinics
- Rapid Access Prostate Clinics
- Rapid Access Breast Clinics
- Nurse-led Heart Failure and Cardiac Rehab
- Day-case Angiograms
- Acute Fracture Clinic, UHL
- Endoscopy Clinics
- Eye Clinic
- ENT Clinic
- Endocrinology Clinic
- Dermatology Clinic
- Vascular Laboratory Clinic