കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണിന് ശേഷം രാജ്യത്ത് പൊതുപരിപാടികളും ആഘോഷങ്ങളും രാത്രികാല ആഘോഷങ്ങളും ആരംഭിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യ വിതരണത്തിനുള്ള ലൈസന്‍സിന് ചില ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ മന്ത്രിസഭയില്‍ നടന്നതായാണ് സൂചന. പൊതുപരിപാടികകള്‍ക്കുള്ള താത്ക്കാലിക മദ്യവിതരണ ലൈസന്‍സ് ഇനി എളുപ്പമായേക്കും.
സാസ്‌കാരിക വേദികള്‍, തീയേറ്ററുകള്‍, ഗ്യാലറികള്‍, വിവിധ എക്‌സിബിഷനുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മദ്യ വിതരണം നടത്തുന്നതിനുള്ള ലൈസന്‍സ് എളുപ്പത്തില്‍ ലഭിച്ചേക്കും. ബാറുകളുടെയും നൈറ്റ് ക്ലബ്ബുകളുടേയും സമയം വര്‍ദ്ധിപ്പിക്കാനും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. രാത്രികാല ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്നതും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിച്ചിരുന്നു.
രാത്രികാല ആഘോഷങ്ങള്‍, പ്രദര്‍ശനങ്ങള്‍, സാസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ കൂടുതല്‍ ഇടങ്ങളില്‍ സംഘടിപ്പിക്കാനും ഒപ്പം ദേശീയ സാസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്. സമയം വര്‍ദ്ധിപ്പിക്കുന്നതും മദ്യവിതരണ നിബന്ധനകളില്‍ ഇളവു നല്‍കുന്നതും കൂടുതല്‍ ആളുകളെ ഇവിടങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.