ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് ചാര്‍ജ്ജ് കുറയും

അയര്‍ലണ്ടില്‍ സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് തുടരുന്നതിനിടെ ആശ്വാസ വാര്‍ത്ത. ഗ്രെയ്റ്റര്‍ ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് നിരക്ക് കുറയുമെന്നതാണ് പുതിയ വാര്‍ത്ത. 20 ശതമാനം കുറവാണ് നിരക്കുകളില്‍ ഉണ്ടാവുക. ഫെബ്രുവരിയില്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ജീവിത ചെലവ് കുറയ്ക്കുക ഒപ്പം പൊതു ഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്കില്‍ സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലെ സിറ്റി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അത്‌ലോണ്‍, ബാല്‍ബ്രിഗാണ്‍, ഡ്രൊഗേഡാ,ഡണ്‍ലാക്,നവാന്‍ , സില്‍ഗോ എന്നിവിടങ്ങളിലെ ടൗണ്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് കുറയുന്നതിന്റെ പ്രയോജനം ലഭിക്കും.

ഡബ്ലനിലുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അടുത്ത മാസത്തോടെ ബസ് ചാര്‍ജ്ജ് വീണ്ടും കുറയുമെന്നാണ് കരുതുന്നത്.

Share This News

Related posts

Leave a Comment