ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ആരോഗ്യ മേഖലയില്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം. ആറായിരം പേരെ അധികമായി നിയമിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതില്‍ എത്ര നേഴ്‌സുമാര്‍ ഉണ്ടാവുമെന്നും എത്ര മിഡ് വൈഫുമാര്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യ മേഖലയ്ക്കായി 23.4 ബില്ല്യണ്‍ യൂറോയാണ് മാറ്റി വച്ചിരിക്കുന്നത്. ഹോസ്പിറ്റലുകളിലെ ഇന്‍ പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സൗജന്യ ജിപി പരിചരണ പദ്ധതിയില്‍ ആറ് , ഏഴ് വയസ്സുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും.
ഈ വര്‍ഷം ഇതുവരെ അയര്‍ലണ്ട് ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ പുതിയ റിക്രൂട്ട്‌മെന്റ് വാര്‍ത്തകള്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നതും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരടക്കമുള്ള തൊഴിലന്വേഷകര്‍ക്കാണ്.