ബഡ്ജറ്റ് പടിവാതില്‍ക്കല്‍ : മദ്യത്തിനും സിഗരറ്റിനും വില വര്‍ദ്ധിക്കുമോ ?

അയര്‍ലണ്ടില്‍ ജീവിത ചെലവ് അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു ബഡ്ജറ്റ് എത്തുകയാണ്. ജീവിത ചെലവുകളില്‍ നട്ടം തിരിയുന്നവര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാവുമെന്നാണ് ഏവരുടേയും പ്രതീക്ഷ. എന്നാല്‍ എന്തൊക്കെ സാധനങ്ങളുടെ വില വര്‍ദ്ധിക്കും എന്നതും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

ഇതില്‍ ഏറ്റവുമധികം അഭ്യൂഹങ്ങള്‍ സിഗരറ്റിനേയും മദ്യത്തേയും കുറിച്ചാണ്. രണ്ടിനും ഒന്നിച്ചു വില വര്‍ദ്ധിപ്പിക്കില്ലെന്ന് തന്നെയാണ് സാമ്പത്തീക വിദഗ്ദരുടെ വിലയിരുത്തല്‍ ഇതിനാല്‍ തന്നെ സിഗരിറ്റിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യത.

മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചാല്‍ അത് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സിഗരറ്റിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പ്രീ ബഡ്ജറ്റ് വിലയിരുത്തലുകളെല്ലാം സിഗരറ്റിന്റെ വില വര്‍ദ്ധിച്ചേക്കുമെന്നു തന്നെയാണ് പറയുന്നത്.

കഴിഞ്ഞ കാല ബഡ്ജറ്റുകളുടെ ചരിത്രവും ഇത്തരം വിലയിരുത്തലുകള്‍ക്ക് കരുത്ത് നല്‍കുന്നു. മാത്രമല്ല പുകവലിയെ നിരുത്സാഹപ്പെടുത്തി പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ഒരു നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുകയും അത് സര്‍ക്കാരിന് ഗുണം ചെയ്യുകയും ചെയ്യും.

Share This News

Related posts

Leave a Comment