കോവിഡ് കാലത്തെ സേവനം പരിഗണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഇതിനകം പലതവണ പ്രഖ്യാപിച്ചു കഴിഞ്ഞു . എന്നാല്‍ എന്താണ് സര്‍ക്കാരിന്‍രെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ഇതുവരെ പ്രഖ്യപിച്ചിട്ടുമില്ല.
ഇതിനാല്‍ തന്നെ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിഗണ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കോവിഡ് സേവനം ചെയ്തവര്‍ക്ക് പ്രത്യേക ബോണസ് പ്രഖ്യാപനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക വാര്‍ഷിക അവധി അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് കരുതുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കാമെന്ന് നേരത്തെ ധാരണയായിരിക്കുന്ന പത്ത് ദിവസത്തെ അധിക അവധി രണ്ട് വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. സാമ്പത്തീക ആനുകൂല്ല്യങ്ങള്‍, അവധി ആനുകൂല്ല്യങ്ങളും സംബന്ധിച്ച് ബഡ്ജറ്റില്‍ പ്രഖ്യാപനം വന്നേയ്ക്കും.