ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തുന്നവരുടെ ക്വാറന്റീന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി. വാക്‌സനെടുത്തവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ കാര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്ക് ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലെത്തിയാല്‍ ഇനി സെല്‍ഫ് ക്വാറന്റീന്‍ ആവശ്യമില്ല.
മുമ്പ് ബ്രിട്ടനില്‍ നിന്നുമെത്തിയാല്‍ 14 ദിവസത്തെ സെല്‍ഫ് ക്വാറന്റീനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു. ഇനി വാക്‌സിന്‍ രണ്ട് ഡോസുകളും എടുക്കാതെ രാജ്യത്തെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ സെല്‍ഫ് ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
ഇതിനിടയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും പുറത്തിറങ്ങാന്‍ കഴിയില്ല. പത്ത് ദിവസം നിര്‍ബന്ധമാണ്. ഡെല്‍റ്റ വൈറസിന്റെ വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് വാക്‌സിനെടുക്കാത്തവര്‍ക്കുള്ള ക്വറന്റീന്‍ കര്‍ശനമാക്കിയത്. ഡെല്‍റ്റ വകഭേദം ബ്രിട്ടനിലും സ്ഥിരീകിരിച്ചിരുന്നു.