അയര്‍ലണ്ടില്‍ വൈദ്യുതിയുടയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയരും. അടുത്തമാസം മുതലാണ് വര്‍ദ്ധനവിന് സാധ്യത. വൈദ്യുതിയുടേത് ശരാശരി 27 ശതമാനവും പാചക വാതകത്തിന്റേത് 39 ശതമാനവുമാണ് വര്‍ദ്ധിക്കാന്‍ സാധ്യത. ബോര്‍ഡ് ഗെയിസ് എനര്‍ജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിലവര്‍ദ്ധനവ് പ്രഖ്യപിച്ചിരിക്കുന്ന ആദ്യ ഊര്‍ജ്ജ വിതരണ കമ്പനിയാണ് ബോര്‍ഡ് ഗയിസ് എനര്‍ജി. മറ്റു കമ്പനികളുടെ ഭാഗത്ത് നിന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ ഭാഗമായുള്ള ആഗോള പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമായേക്കും.
വിലവര്‍ദ്ധനവ് ഭക്ഷ്യ വസ്തുക്കളേയും ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ രാജ്യത്തെ പണപ്പെരുപ്പം വളരെ കൂടുതലാണ്. വിവിധ മേഖലകളിലെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്.