കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കഠിന പ്രയത്‌നം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കിയേക്കും. ആരോഗ്യമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിലെ എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തീകമായി ഗുണം ചെയ്യുന്ന ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംറിക്കിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി.
ആരോഗ്യപ്രവര്‍ത്തകര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നതെന്നും . ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോണസായി തന്നെ നല്‍കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിലെ ഡോക്ടേഴ്‌സും നഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റേഴ്‌സും മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സും കോവിഡിനെ
തോല്‍പ്പിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയാണെന്നും ഇത് നാം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.