ഐറിഷ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിദേശ ജനന രജിസ്ട്രേഷനുകളുടെ നടപടികള്‍ പുനരാരംഭിച്ചു. കോവിഡിനെ തുടര്‍ന്നായിരുന്നു നടപടി ക്രമങ്ങള്‍ നിര്‍ത്തി വച്ചിരുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ 31,500 ലധികം അപേക്ഷകളായിരുന്നു കെട്ടിക്കിടന്നിരുന്നത്.
അപേക്ഷകളിലെ നടപടി ക്രമങ്ങള്‍ തടസ്സപ്പെടുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെനറ്റര്‍മാരും വിവിധ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്.
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.