നാടും നഗരവും ഓണത്തിമിര്‍പ്പിലാണ്. മലയാളിയുടെ സാന്നിധ്യം എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. നാട്ടിലെ ഓണാഘോഷങ്ങളെ വെല്ലുന്ന ആഘോഷങ്ങളാണ് അയര്‍ലണ്ടിലെ അടക്കം വിവിധ മലായളി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും നടന്നു വരുന്നതും.
Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റിയും ഓണാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ച വര്‍ണ്ണശബളമായ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം നടത്തുന്നത്. Whitehall colmcille GAA club Collins Avenu വില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്.
രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പരിപാടികള്‍. തിരുവാതിര, വിവിധ ഡാന്‍സുകള്‍, മ്യൂസിക് , വിവിധ ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് താവ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
0899544170, 0877598814, 0899634038