മാർച്ച് 20 വെള്ളിയാഴ്ച എച്ച്എസ്ഇ ആരംഭിച്ച റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ ഇതുവരെയുള്ള കണക്കുപ്രകാരം COVID-19 റിക്രൂട്ട്‌മെന്റ് ഡ്രൈവിനായി 60,000-ത്തിലധികം ആളുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ഇത് എച്ച്എസ്ഇക്ക് വലിയ പ്രതികരണമാണ് ലഭിച്ചത് എന്ന് തന്നെ വേണം പറയാൻ. ഈ നിർണായക ഘട്ടത്തിൽ അയർലണ്ടിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾക്കായി നൽകുന്ന പിന്തുണ ഇത് വ്യക്തമായി എടുത്തുകാണിക്കുന്നു.
ഇന്റർവ്യൂകളും പ്രൊഫഷണൽ രജിസ്ട്രേഷൻ പരിശോധിക്കുന്നതും ഉൾപ്പെടുന്ന ഒരു ചുരുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരുടെ പ്രൊഫഷണൽ രെജിസ്ടസ്റ്റൻ പരിശോധിച്ച് ഷോർട്ലിസ്റ്റ് ചെയ്യും. ശേഷം, ഇന്റർവ്യൂ നടത്തി നിയമനം നടത്തും.
ആരോഗ്യ സേവനങ്ങളിൽ നിലവിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ധാരാളം വിദഗ്ധരുണ്ട്. ആരോഗ്യ സേവനങ്ങളിലുടനീളം ശേഷി മെച്ചപ്പെടുത്തുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യുന്നവരോട് അവരവരുടെ മാനേജറുമായി ചർച്ച ചെയ്ത് ഫുൾ ടൈം ജോലി ചെയ്യാനായിരിക്കും എച്ച്എസ്ഇ ആദ്യം ആവശ്യപ്പെടുക.
കോവിഡ്-19 റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.