Be Alert – “റീസ്റ്റാർട് ഗ്രാന്റ് പ്ലസ്” എന്ന പേരിൽ ഫേക്ക് ഇമെയിൽ

ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പിൽ നിന്നുള്ള അറിയിപ്പനുസരിച്ച് റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ ഒരു വ്യാജ ഇമെയിൽ പ്രചാരത്തിലുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു സാഹചര്യത്തിലും വ്യാജ ഇമെയിൽ വിലാസത്തിലേക്ക് ആരും അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പേഴ്‌സണൽ ഡീറ്റെയിൽസ് നൽകരുത്.

റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷകൾ, അപേക്ഷകന്റെ പ്രസക്തമായ ലോക്കൽ അതോറിറ്റി വഴി മാത്രമേ നടത്താൻ കഴിയൂ എന്ന് ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അറിയിച്ചു. അതല്ലാതെ നിങ്ങൾക്ക് വരുന്ന ഒരു അറിയിപ്പിനും ഇമെയ്‌ലിനും മറുപടി നൽകരുതെന്നും നിങ്ങളുടെ പേർസണൽ അഥവാ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒരു കാരണവശാലും നൽകരുതെന്നും വകുപ്പ് ഓർമപ്പെടുത്തുന്നു.

ഇതുപോലെയുള്ള വ്യാജ ഇമെയിലുകൾ ശ്രദ്ധിക്കണമെന്നും ആളുകൾ ജാഗ്രതരായിരിക്കണമെന്നും ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അഭിപ്രായപ്പെട്ടു.

Share This News

Related posts

Leave a Comment