നെറ്റ് ക്ലബ്ബുകള്‍ , പബ്ബുകള്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളിലെത്തുന്നവര്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇത്തരം സ്ഥാപനങ്ങളിലെ ഒരു ജീവനക്കാരന്‍ ക്യൂവിന് മേല്‍നോട്ടം വഹിച്ച് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. . ഇവിടങ്ങളിലെ എല്ലാ പരിപാടികളും ടിക്കറ്റ് നല്‍കിയായിരിക്കണം നടത്തേണ്ടത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവരെ കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റുകള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വാങ്ങിയിരിക്കണം. ഫോണ്‍ നമ്പരും പേരും നല്‍കിയാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ കുറഞ്ഞത് 28 ദിവസം സൂക്ഷിക്കണം. ഒരാള്‍ എടുക്കുന്ന ടിക്കറ്റ് മറിച്ച് നല്‍കാന്‍ പാടില്ല. എന്നാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ അനുവാദം ഉണ്ട്. ഇരിക്കാന്‍ സീറ്റുകള്‍ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ 100 ശതമാനം സീറ്റുകളിലേയ്ക്കും ആളെ പ്രവേശിപ്പിക്കാം എന്നാല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലങ്ങളില്‍ പരമാവധി 1,500 പേരെയെ പ്രവേശിപ്പിക്കാന്‍ കഴിയൂ.
പ്രവേശനത്തിന് കോവിഡ് പാസും ഐഡിയും നിര്‍ബന്ധമാണ്. സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും മാസക് നിര്‍ബന്ധമാണ്. ഡാന്‍സ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോവും കുടിക്കുമ്പോഴും മാത്രം മാസ്‌ക് ഒഴിവാക്കാം. ഇവ കൂടാതെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്