പണപ്പെരുപ്പ വര്‍ദ്ധനവിന്റേയും ആനുപാതികമായി വായ്പകളുടെ പലിശ വര്‍ദ്ധനവിന്റെയും തുടരെയുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത. നിക്ഷേപകര്‍ക്ക് നല്കി വരുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്. സൂപ്പര്‍ സേവര്‍ അക്കൗണ്ടുകളിലെ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ആദ്യത്തെ 12 മാസം മൂന്ന് ശതമാനം പലിശ ലഭിക്കും ഇതിന് ശേഷം 30,000 യൂറോ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ ലഭിക്കും നേരത്തെ ഇത് ഒരു ശതമാനമായിരുന്നു. പലിശ നിരക്കില്‍ വരുത്തിയ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സെപ്റ്റംബര്‍ എട്ടുമുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.