അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് അധിക ചെലവുകള്‍ താങ്ങാനുള്ള സാമ്പത്തിശേഷി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനായി ലോണ്‍ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പവും അതിലൂടെ വര്‍ദ്ധിച്ച ജീവിത ചെലവുമാണ് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനുള്ള ചെലവുകള്‍ക്കായി വായ്പകളെ ആശ്രയിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്.
റോസ് കോമണ്‍ ക്രെഡിറ്റ് യൂണിയന്‍ ഈ വര്‍ഷം ഇതുവരെ 60,000 യൂറോയാണ് ഈ ഇനത്തില്‍ മാത്രം വായ്പ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 3000 യൂറോയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനുള്ള അധിക ചെലവ് മാതാപിതാക്കള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നത് സാധാരണയാണെങ്കിലും ഇത്തവണ അത് താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് ലോണിനപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്.
കഴിഞ്ഞ വര്‍ഷം ലോണെടുക്കുന്ന തുക 500 യൂേറാ മുതല്‍ 1000 യൂറോ വരെയായിരുന്നെങ്കില്‍ ഇത് ഈ വര്‍ഷം 1000 യൂറോ മുതല്‍ 1500 വരെയാണ്. റോസ് കോമ്ണ്‍ ക്രെഡിറ്റ് യൂണിയന്‍ സിഇഒയെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.