വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായമായ ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 100 യൂറോ എന്ന നിരക്കിലാണ് വര്‍ദ്ധനവ്. ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരും.
നാല് മുതല്‍ 11 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ 160 യൂറോ നല്‍കിയിരുന്നത് 260 യൂറോയായി വര്‍ദ്ധിപ്പിക്കും. 11 വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തെ 285 യൂറോ നല്‍കിയിരുന്നത് 385 യൂറോയായി വര്‍ദ്ധിപ്പിക്കും. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്.