നവജാത ശിശുക്കള്‍ക്ക് 500 യൂറോ വിലമതിക്കുന്ന ഗിഫ്റ്റ് നല്‍കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്‍കി വരവേല്‍ക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 500 യൂറോ വിലമതിക്കുന്ന ബേബി ബണ്ടിലാണ് സമ്മാനമായി നല്‍കുന്നത്. ശിശുക്ഷേമ വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump എന്നിവയാണ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയില്‍ ഉള്‍പ്പെടുത്തുന്നത്. Rotunda ഹോസ്പിറ്റല്‍, Dublin and University Hospital, Co Waterford. എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നവജാത ശിശുക്കളുടെ ആദ്യ ആഴ്ചകള്‍ ഈ ഗിഫ്റ്റിലെ സാധനങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. ഇതിനാല്‍ തന്നെ ഇതൊരു ജനപ്രിയ പദ്ധതിയായി മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Share This News

Related posts

Leave a Comment