പണപ്പെരുത്തെ പിടിച്ചു കെട്ടുന്നതിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കടക്കം പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അയര്‍ലണ്ടിലും ഭവന – വാഹന വായ്പകള്‍ ചെലവേറിയതാകുന്നു. ശരാശരി പലിശ നിരക്ക് ഇപ്പോള്‍ നാല് ശതമാനത്തിനും മുകളില്‍ എത്തയിരിക്കുകയാണ്.
മെയ് മാസത്തില്‍ ശരാശരി പലിശ നിരക്ക് 3.84 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന് 4.04 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. 0.20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യൂറോ സോണിലെ ഏറ്റവുമധികം വര്‍ദ്ധനവും ഈ മാസം അയര്‍ലണ്ടിലാണ്.
യൂറോ സോണിലെ ശരാശരി നിരക്ക് 3.79 ശതമാനമാണ്. മാള്‍ട്ടയില്‍ ഇത് 1.93 ശതമാനവും ലാറ്റ്വിയയില്‍ ആറ് ശതമാനവുമാണ്.