അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ചെലവേറും. ഹോട്ടല്‍ മുറികളുടെ ശരാശരി വാടക റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രോപ്പര്‍ട്ടി അഡൈ്വസറി കമ്പനി പുറത്തു വിട്ട മെയ്മാസത്തിലെ കണക്കുകളിലാണ് ഈ റെക്കോര്‍ഡ് വര്‍ദ്ധനവ് കാണുന്നത്. ശരാശരി ദിവസ വാടക 209 യൂറോയാണ്.
മുമ്പത്തെ ഏറ്റവും കൂടിയ ശരാശരി വാടകയെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇതിനുമുമ്പ് ശരാശരി ദിവസവാടക ഏറ്റവും ഉയര്‍ന്നത്. അയര്‍ലണ്ടില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ എല്ലാ നഗരങ്ങളിലും ഹോട്ടല്‍ മുറികളുടെ ദിവസ വാടക ഉയര്‍ന്ന നിലയില്‍ തന്നെയാണ്.
വാടക നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ മുറികളില്‍ 78 ശതമാനത്തിലും കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.