പോര്‍ട്ട്‌ലീഷ് : അയര്‍ലന്‍ഡിലെ കൗണ്ടി ലീഷിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) 2024-25 ലെ പ്രസിഡന്റായി രാജേഷ് അലക്‌സാണ്ടറിനെയും സെക്രട്ടറിയായി ബിബി ജിമ്മിയെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദന്‍ ആണ് ട്രഷറര്‍. ഡെയ്‌സി വര്‍ഗീസ്, സജീവ് ശ്രീധരന്‍, സിനോമോന്‍ ജോസഫ്, ബിജു ജോസഫ്, ജോണ്‍സണ്‍ ജോസഫ്, റോണി സെബാസ്റ്റിയന്‍, ശാലിനി ശീതള്‍ റോയ്, ഫ്‌ളൈവി തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
Read MoreAuthor: Reena
അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു
അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത ചടങ്ങുകൾ 2024 ഡിസംബർ 2 തിങ്കൾ, 3 ചൊവ്വ ദിവസങ്ങളിൽ INEC കില്ലർണിയിൽ നടക്കുന്നു. അപേക്ഷകർക്കുള്ള ക്ഷണങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. സിറ്റിസൺഷിപ്പ് സെറിമണി ദിവസം അപേക്ഷകർ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്, ഉദാഹരണത്തിന് സാധുവായ പാസ്‌പോർട്ട്. ഒരു സാധുവായ പാസ്‌പോർട്ട് ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റ് തിരിച്ചറിയൽ മാർഗ്ഗം കൊണ്ടുപോകേണ്ടതാണ്. സിറ്റിസൺഷിപ്പ് സെറിമണി ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോടുള്ള വിശ്വസ്തതയുടെ പ്രതിജ്ഞയെടുക്കും. ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/
Read Moreനീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ന്
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ‘Nenagh Ballymackey ‘ഹാളിൽ വച്ച് നടക്കും• അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 2001 യൂറോ ,1001 യൂറോ ,501 യൂറോ ,എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .ഇതിനോടകം നിരവധിപ്പേർ രജിസ്റ്റർ ചെയ്ത് ആവേശകരമായ മത്സരത്തിന് തയാറായിക്കഴിഞ്ഞു . അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.മത്സര ദിനത്തിലും രജിസ്ട്രേഷന് അവസരം ഉണ്ടായിരിക്കുന്നതാണ്.രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്ഫാസ്റ്റ്,ലഞ്ച്,സ്നാക്സ് എന്നിവ ഫ്രീയായി ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഷിന്റോ : 0892281338 റിനു: 0873588780 ജോമി: 0873525628. വാർത്ത : ജോബി മാനുവൽ.
Read Moreഇന്ന് ആറ് കൗണ്ടികളിൽ മഴ മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിന് സാധ്യത.
ഇന്ന് ആറ് കൗണ്ടികൾക്കായി മെറ്റ് ഐറിയൻ രണ്ട് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ കനത്തതും സ്ഥിരവുമായ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോർക്ക്, കെറി ജില്ലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നാളെ ഉച്ചയ്ക്ക് 1 മണി വരെ മഴ മുന്നറിയിപ്പ് ബാധകമായിരിക്കും. ക്ലെയർ, ലിമെറിക്ക്, ഗാൽവേ, മയോ എന്നിവിടങ്ങളിലെ മഴ മുന്നറിയിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ നാളെ പുലർച്ചെ 3 വരെ ബാധകമായിരിക്കും. ദൂരക്കാഴ്ച കുറവായതിനാൽ യാത്രാസാഹചര്യങ്ങൾ ദുഷ്കരമാകുമെന്നതിനാലും, പ്രാദേശികമായി വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലും റോഡ് ഉപയോക്താക്കൾ ജാഗ്രതയോടെ വാഹനമോടിക്കാൻ അഭ്യർത്ഥിക്കുന്നു. ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ കുറച്ച് മഴയും എന്നാൽ ഉയർന്ന താപനിലയും (13 മുതൽ 15 ഡിഗ്രി സെൽഷ്യസ്) പ്രതീക്ഷിക്കുന്നുവെന്ന് മെറ്റ് ഐറാൻ പറഞ്ഞു. എന്നിരുന്നാലും, അടുത്ത ആഴ്ച നല്ല വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നുവെന്ന് മെറ്റ് ഐറാൻ റിപ്പോർട്ടിൽ…
Read MoreCSI Dublin – Annual Convention 2024
ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തിൽ നടത്തപെടുന്ന വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ ചർച് ഓഫ് അയർലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈൻസ് ദൈവാലയത്തിൽ നടത്തപ്പെടുന്നു. 6.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്കു ഡബ്ലിൻ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോൺ അധ്യക്ഷത വഹിക്കുന്നതും, മാർത്തോമാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്, കോർക് എന്നീ ഇടവകകളുടെ വികാരി റവ. സ്റ്റാൻലി മാത്യു ജോൺ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ഏവർക്കും സ്വാഗതം. Thanking you, For the Publicity Committee Sibu Koshy & Edwin Sathiadhas
Read MoreIRP Card പുതുക്കൽ ഇനി മുതൽ ഓൺലൈനിൽ
2024 നവംബർ 04 മുതൽ, രാജ്യവ്യാപകമായി എല്ലാ അപേക്ഷകരിൽ നിന്നുമുള്ള അനുമതികളുടെ ഓൺലൈൻ പുതുക്കലുകൾ ISD ഓൺലൈൻ പുതുക്കൽ പോർട്ടൽ ഉപയോഗിച്ച് സമർപ്പിക്കണം. ഒരു ഇമിഗ്രേഷൻ അനുമതി പുതുക്കുന്നതിന് അപേക്ഷകർ ബർഗ് ക്വേ രജിസ്ട്രേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. അത് ആവശ്യമാണെന്ന് കരുതുന്നില്ലെങ്കിൽ. രാജ്യവ്യാപകമായി എല്ലാ കൗണ്ടികളിൽ നിന്നും ഓൺലൈൻ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും നിങ്ങൾ അപ്‌ലോഡ് ചെയ്യണം, അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യാൻ കഴിയില്ല. റസിഡൻസ് പെർമിഷൻ പുതുക്കുന്നതിനുള്ള രാജ്യവ്യാപകമായി, സ്റ്റാമ്പ് വിഭാഗം മാറ്റുമ്പോൾ ഉൾപ്പെടെയുള്ള എല്ലാ അപേക്ഷകളും, പ്രോസസ്സിംഗിന് മതിയായ സമയം അനുവദിക്കുന്നതിന് നിലവിലെ IRP കാർഡ് കാലഹരണപ്പെടുന്നതിന് 12 ആഴ്‌ച മുമ്പ് രജിസ്‌ട്രേഷൻ ഓഫീസ് സ്വീകരിക്കുമെന്നത് ശ്രദ്ധിക്കുക. ISD ഓൺലൈൻ പ്രോസസ്സിംഗ് സമയങ്ങൾ ഇമിഗ്രേഷൻ സേവന വെബ്‌സൈറ്റ് പ്രോസസ്സ് ചെയ്യുന്ന…
Read Moreനീനാ കൈരളിയുടെ “തകർത്തോണം 2024” പ്രൗഢോജ്വലമായി നടത്തപ്പെട്ടു.
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ‘തകർത്തോണം 2024’ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ Cllr.Louise Morgan Walsh ഉത്ഘാടനം ചെയ്യുകയും ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. നിറപ്പകിട്ടാർന്ന നിരവധി കലാകായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ‘തകർത്തോണം 2024’. ഡ്യൂഡ്രോപ്സ് ഡബ്ലിന്റെ ശിങ്കാരി മേളം ,നീനാ ഗേൾസിന്റെ തിരുവാതിര,ഫാഷൻ ഷോ,പുലികളി,ഓണപ്പാട്ടുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കളമൊരുക്കൽ,മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . കഴിഞ്ഞ ഏതാനം മാസങ്ങളായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടായി .ടീം അംബാൻ ഒന്നാം സ്ഥാനവും ടീം തരംഗം രണ്ടാം സ്ഥാനവും…
Read Moreകാവനിൽ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രഥമ ബലിയർപ്പണം
കാവൻ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രാസനത്തിന്റെ കീഴിൽ പ്രഥമ വിശുദ്ധ ബലി ഭദ്രാസന മെത്രാപോലിത്ത തോമസ് മാർ അലക്സന്ത്രയോസി ന്റെ മുഖ്യ കർമികത്വത്തിൽ സെപ്റ്റംബർ 21 ശനിയാഴ്ച കിൽമോർ പാസ്ട്രൽ സെന്റർ ചാപെലിൽ അർപ്പിച്ചു. കുർബാന മധ്യെ അഭിവന്ദ്യ തിരുമേനി കാവനിലെ ഈ കോൺഗ്രീകേഷൻ വിശുദ്ധ യുഹാനോൻ മാംദോനയുടെ (St. John the Baptist )നാമത്തിൽ ആയിരിക്കും അറിയപ്പെടുന്നത് എന്ന് പ്രഖ്യാപിച്ചു. വികാരി Fr ബിജോയ് കരുകുഴിയിൽ സന്നിഹിതനായിരുന്നു. കിൽമോർ രൂപതക്ക് വേണ്ടി Fr ബിജോ ഞാളൂർ ചാക്കോ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. തുടർന്നുള്ള വിശുദ്ധ കുർബാന സമയക്രമീകരണത്തിന്റെ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. Fr ബിജോയ് കാരുകുഴിയിൽ (0894249066) എൽദോ ജേക്കബ് ( 0899655721) ജെയ്‌മോൻ കെ ജോർജ് ( 0872382877)
Read Moreമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21 ആം തിയതി ശനിയാഴ്ച
കാവൻ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21 ആം തിയതി ശനിയാഴ്ച 4 മണിയോട് അയർലണ്ട് ഭദ്രാസന മെത്രാപോലീത്ത അഭിവാദ്യ തോമസ് മാർ അലക്സന്ത്രയോസ് തീരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു. അന്നേ ദിവസത്തെ കുർബാനയിലും തുടർന്നും എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Contact details : Fr ബിജോയ് കാരുകുഴിയിൽ വികാരി ( 0894249066) Location : Kilmore Diocesan Pastoral Centre Cullies, Co. Cavan, H12 E5C7 https://g.co/kgs/JFr6ykR
Read Moreഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു.
വാട്ടർഫോർഡ് ( Ireland ) : ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു. സെപ്‌റ്റംബർ 7-ാം തീയതി ശനിയാഴ്ച, ഓണാഘോഷത്തിൻ്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു . മുൻ വാട്ടർഫോർഡ് മേയറും, നിലവിലുള്ള സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് . പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് ബിജു പോളും, സെക്രെട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രെട്ടറി സോനു ജോർജ്ജും ചേർന്ന് പൊന്നാടയും, പാരിതോഷികവും നൽകി ആദരിക്കുകയുണ്ടായി . സിജോ ജോർഡി അസോസിയേഷൻ്റെ ചരിത്രം, വളർച്ച എന്നിവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം നൽകി. മഹാബലി തമ്പുരാൻറെ ദയയും ഔദാര്യവും…
Read More