രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ നേഴ്സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ ആരോഗ്യവകുപ്പ്. രാജ്യത്തെ അത്യാഹിതവിഭാഗങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് അസോസിയേഷനാണ് ഇക്കാര്യം സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയിലേയ്ക്കെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളുടെ ഒപ്പമെത്തുന്നവരുടെ ഭാഗത്ത് നിന്നാണ് നഴ്സുമാര്‍ക്ക് ഭീഷണിയും ശാരിരികമായ ആക്രമണങ്ങളും പലപ്പോഴും നേരിടേണ്ടി വരുന്നത്.
സുരക്ഷാ സംവിധനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയേക്കും. നഴ്സുമാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളായി കാണുമെന്നും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണെങ്കില്‍ അതുടന്‍ ചെയ്യുമെന്നും ആശുപത്രി ജീവനക്കാരെ ബഹുമാനിക്കാന്‍ പൊതുജനം തയ്യാറാകണമെന്നും എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടിവ് പോള്‍ റീഡ് പ്രതികരിച്ചു.