ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രം 263 കൈയ്യേറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. ഇതില്‍ കൂടുതലും നഴ്സുമാര്‍ക്കെതിരെയായിരുന്നു. പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇത്തരം അക്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യ്കതമാക്കി. ഇതില്‍ 160 പേരും ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിലെ ജീവനക്കാരാണ്. കയ്യേറ്റമുണ്ടായ 21 പേര് അലൈഡ് ഹെല്‍ത്ത് സര്‍വ്വീസ് പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും കൈയ്യേറ്റമുണ്ടായവരില്‍ ഉള്‍പ്പെടുന്നു.
ചെറിയ ചെറിയ കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു.