ഏറ്റവുമധികം ഭവന വായ്പകള്‍ അനുവദിച്ചത് ഇക്കഴിഞ്ഞ വര്‍ഷം

അയര്‍ലണ്ടില്‍ കഴിഞ്ഞ 12 മാസത്തിനിടെ അനുവദിച്ച ഭവന വായ്പകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 31 ന് അവസാനിച്ച 12 മാസത്തെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത് അയര്‍ലണ്ട് ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 53,500 ഭവന വായ്പകള്‍ വഴി 13.2 ബില്ല്യണ്‍ യൂറോയാണ് ഇക്കാലയളവില്‍ അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കൂടിയ കണക്കുകളാണിത്. ബാങ്കുകള്‍ അംഗീകരിച്ച ഭവനവായ്പ അപേക്ഷകളുടെ കണക്കുകളാണിത്.

2016 ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉള്ളത്. ആദ്യ തവണ വീടിനായി വായ്പ എടുക്കുന്നവരാണ് കൂടുതലും. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം 5000 ഹൗസിംഗ് ലോണുകളാണ് അനുവദിച്ചത് ഏകദേശം 1,283 മില്ല്യണ്‍ യൂറോയാണ് ഇത്. ഇതില്‍ പകുതിയലധികം ആദ്യ തവണ ലോണ്‍ എടുക്കുന്നവരാണ്.

Share This News

Related posts

Leave a Comment