അറുപത് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്ററിനായി ബുക്ക് ചെയ്യാം

 

അറുപത് വയസ്സിനും അതിന് മുകളിലേയ്ക്കുമുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള തങ്ങളുടെ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാം. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് ഇന്നുമുതല്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നത്.

അടുത്ത തിങ്കളാഴ്ച മുതല്‍ ഇവര്‍ക്ക് ബുക്ക് ചെയ്ത് തുടങ്ങാം. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ ശാരീരികാവസ്ഥകളുള്ളവര്‍ക്കും രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന് ഇപ്പോല്‍ അവസരമുണ്ടായിരിക്കും. ഒന്നാം ബൂസ്റ്റര്‍ ഡോസും രണ്ടാം ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള സമയപരിധി കുറയ്ക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരില്‍ ഏറിയ പങ്കും പ്രായമേറിയവരായിരുന്നു. ഇതിനാലാണ് രണ്ടാം ബൂസ്റ്റര്‍ ഡോസില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കനാണ് സര്‍ക്കാര്‍ നീക്കം.

Share This News

Related posts

Leave a Comment