അയര്‍ലണ്ടിലെ റവന്യുവകുപ്പില്‍ ക്ലര്‍ക്ക്മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഈ ജോലിക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 10 വരെയാണ്. നിലവില്‍ അത്‌ലോണ്‍, ഡബ്ലിന്‍, പോര്‍ട്ടര്‍ ലിംഗ്‌ടോണ്‍, റോസ്ലെയര്‍ എന്നിനിടങ്ങളിലാണ് ഒഴിവുകളുള്ളത്.
ടീം വര്‍ക്ക് സ്‌കില്‍സ്, കസ്റ്റമര്‍ സര്‍വ്വീസ് സ്‌കില്‍സ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ,എന്നിവയുള്ളവര്‍ക്കാണ് മുന്‍ഗണന. രാത്രിയിലും ആഴ്ചാവസാനങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യേണ്ടിവരും കാരണം ഈ മേറലയിലെ പ്രവൃത്തി സമയം 24 മണിക്കൂറാണ്. ഇതിനാല്‍ ഏത് ഷിഫ്ടിലും ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരാകണം അപേക്ഷിക്കേണ്ടത്.
ഇതിനനുസരിച്ചുള്ള ശമ്പളവും ഈ ജോലിയ്ക്കുണ്ട്. ആഴ്ചയില്‍ 485.60 യൂറോ മുതല്‍ 795 .40 യൂറോ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.