രാജ്യത്ത് പ്രൈമറി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റിംഗ് ആരംഭിക്കുന്നു. പൊതുജനാരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശങ്ങളുടേയും ചീഫ് മെഡിക്കല്‍ ഓഫീസറുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റിംഗ് നടത്തുന്നത്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും എന്തെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കുട്ടികള്‍ സ്കൂളുകളില്‍ വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന സമ്പര്‍ക്ക പട്ടികയില്‍ വരുന്ന കുട്ടികള്‍ക്കായിരിക്കും സ്കൂളുകളില്‍ ടെസ്റ്റിംഗ് നടത്തുക.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3161 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 498 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 20 പേര് കൂടുതലാണ്. 78 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.