രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനം മുമ്പത്തേതിനെ അപേക്ഷിച്ച് കൂടിയ കാര്യം പരിഗണിച്ചും ആന്റിജന്‍ ടെസ്റ്റ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി . രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച ആളുകളാണെങ്കില്‍ കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാലും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തെ നല്കിയരുന്ന നിര്‍ദ്ദേശം.
എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം വാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവരായാലും കോവിഡ് രോഗിയുമായി അടുത്തിടപഴകിയിട്ടുണ്ടെങ്കില്‍ അവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. വിവിധ ചടങ്ങുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയതോടെ കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പുതിയ തീരുമാനം എടുത്തത്.
ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണം കാണിക്കുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.